07 June, 2020 10:56:13 PM


സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണം; മരണസംഖ്യ 16 ആയി

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണം. തൃ​ശൂ​ർ ഏ​ങ്ങ​ണ്ടി​യൂ​ർ സ്വ​ദേ​ശി കു​മാ​ര​ൻ (87) ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 16 ആ​യി. കു​മാ​ര​ന് എ​വി​ടെ​നി​ന്നാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​തെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. അ​തി​നാ​ൽ ആ​ശ​ങ്ക​യേ​റു​ക​യാ​ണ്.


ന്യൂ​മോ​ണി​യ​യും ശ്വാ​സ​ത​ട​സ​വും മൂ​ലം ക​ഴി​ഞ്ഞ മൂ​ന്നാം തീ​യ​തി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വി​ടെ​നി​ന്നും പി​ന്നീ​ട് ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​ദ്ദേ​ഹ​ത്തെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തൃശൂർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. 


എ​ന്നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച ഉ​ട​ൻ കു​മാ​ര​ൻ മ​രി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന് പ്ര​മേ​ഹ​വും ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​വും ഉ​ണ്ടാ​യി​രു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്നു.കു​മാ​ര​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ‌ അ​ട​ക്കം 40 പേ​രും ബ​ന്ധു​ക്ക​ളും ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K