05 June, 2020 07:43:47 PM


തൃശൂർ ചാവക്കാട് സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു



കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കൊറോണ ബാധയെ തുടർന്ന് ചികിൽസയിലായിരുന്ന ഒരു മലയാളി കൂടി മരണമടഞ്ഞു.  തൃശൂർ ചാവക്കാട് മുനക്കക്കടവ് സ്വദേശി  പോക്കാക്കില്ലത്ത് ജമാലുദ്ദീൻ  (46) ആണ് മരിച്ചത്. കൊറോണ ബാധയെ തുടർന്ന്  അമീരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഇദ്ദേഹം ഇന്ന്  കാലത്താണു മരണമടഞ്ഞത്‌.  യർമൂഖിൽ സ്വദേശി വീട്ടിൽ ജോലിചെയ്ത്‌ വരികയായിരുന്നു ഇദ്ദേഹം. ഭാര്യ:ഷമീറ. മക്കൾ: ജസീം, ജസീർ, ജാഫർ. പിതാവ് ; മൊയ്‌തീൻ കുഞ്ഞു. മാതാവ്: ആയിഷമോൾ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K