04 June, 2020 01:38:32 PM


പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ എണ്ണ നിർമാണം; കൊല്ലത്ത് രണ്ട് പേർ പിടിയിൽ



കൊല്ലം:  പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ എണ്ണ നിർമാണം നടത്തിവന്നിരുന്ന രണ്ട് പേർ പിടിയിൽ. കൊല്ലം ഉമയനല്ലൂര്‍ കേന്ദ്രീകരിച്ചായിരുന്നു എണ്ണയുടെ ഉത്പാദനവും വിപണനവും നടന്നിരുന്നത്. അഞ്ചു കമ്പനികളുടെ പേരിലാണ് വ്യാജനെ വിപണിയിലെത്തിച്ചിരുന്നത്. ചക്കിലാട്ടിയ എണ്ണ എന്ന പേരിൽ മറ്റ് കമ്പനികളുടെ പേരിലാണ് പാം ഓയിൽ ചേർത്ത വ്യാജ എണ്ണ പുറത്തിറക്കിയിരുന്നത്. സംഭവത്തിൽ ഉമയനല്ലൂർ സ്വദേശികളായ സജീർ, നിഷാദ് എന്നിവരെ പിടികൂടി.



വ്യാജൻ വിപണിയിലെത്തുന്നത് ശ്രദ്ധയിൽപ്പെട്ട മറ്റ് കമ്പനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന. ലൈസൻസ് റദ്ദാക്കപ്പെട്ട കമ്പനികളുടെ പേരിലും വ്യാജൻ പുറത്തിറക്കിയിരുന്നു.  ചക്കിലാട്ടിയ എണ്ണയെന്ന് കാട്ടി വില്പന നടത്തിയാൽ ഉപഭോക്താക്കളുടെ ശ്രദ്ധ നേടുമെന്നതാണ് നിർമാണത്തിന് കാരണമെന്ന് പിടിയിലായവർ പറഞ്ഞു. ബ്രാൻഡഡ് കമ്പനിയുടെ പേരിലെ 2 ഉത്പന്നങ്ങളും വ്യാജമായി നിർമിച്ചു. പിടിയിലായവരെ കൊട്ടിയം പോലീസിന് കൈമാറി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K