03 June, 2020 07:42:51 PM


എരുമേലിയില്‍ മദ്യം വാങ്ങാനെത്തിയ വയോധികൻ പുഴയില്‍ വീണു മരിച്ചു



എരുമേലി : കൊരട്ടി പാലത്തിന്‍റെ സമീപത്തുള്ള  ബിവറേജ് ഷോപ്പിൽ നിന്നും മദ്യം വാങ്ങുവാൻ എത്തിയ വയോധികൻ തൊട്ടടുത്തുള്ള മണിമലയാറ്റിൽ തെന്നിവീണ് ഒഴുക്കിൽ പെട്ട് മുങ്ങിമരിച്ചു. എരുമേലി പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന  വയലുങ്കൽ തോമസ് (ബേബി - 65) ആണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ കൊരട്ടി ബിവറേജ് ഔട്ട്‌ ലെറ്റിന് സമീപത്തെ കടവിലാണ് അപകടം നടന്നത്. 


കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സും നാട്ടുകാരും  സംയുക്തമായി മണിക്കൂറുകളോളം തിരച്ചിൽ നടത്തിയതിനൊടുവിൽ കാരിത്തോട് ഭാഗത്ത്‌  മണിമലയാറിൽ നിന്നും  ഉച്ചയോടെ മൃതദേഹം  കണ്ടെടുക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കരിങ്കല്ലുമൂഴി മലങ്കര കത്തോലിക്ക പള്ളിയിൽ സംസ്കരിക്കും. ഭാര്യ ഏലിയാമ്മ. മക്കൾ വർഗീസ്, കത്രീനാമ്മ, അനു. മരുമക്കൾ - ത്രേസ്യാമ്മ, റോയി ചേനപ്പാടി, ഡിജി ചാരുവേലി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K