03 June, 2020 07:25:54 PM


കൊല്ലം പരവൂരില്‍ ബാങ്കിനുള്ളില്‍ സ്ത്രീ തീ കൊളുത്തി ജീവനൊടുക്കി



കൊല്ലം: പരവൂർ പൂതക്കുളത്ത് ബാങ്കിനുള്ളിൽ സ്ത്രീ തീകൊളുത്തി ആത്മഹത്യ ചെയ്തു. പൂതക്കുളം സ്വദേശിനി സത്യവതിയാണ് മരിച്ചത്. പൂതക്കുളം സർവീസ് സഹകരണ ബാങ്കിൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
ബാങ്ക് കെട്ടിടത്തിന്‍റെ താഴെത്തെ നിലയിൽവെച്ചാണ് സ്ത്രീ ദേഹത്ത് തീകൊളുത്തിയത്. തുടർന്ന് ഒന്നാം നിലയിലെ ബാങ്കിനുള്ളിലേക്ക് ഓടിക്കയറയുകയായിരുന്നു.


ബാങ്കിലെ താത്കാലിക കളക്ഷൻ ഏജന്റാണ് സത്യവതി. ജോലിയിൽ സ്ഥിരപ്പെടുത്താത്തതിൽ ഇവർ നേരത്തെ പലവട്ടം പരാതി ഉന്നയിച്ചിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സംശയം. പോലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K