03 June, 2020 06:09:34 PM


ഇലഞ്ഞിയില്‍ ടോറസ് ലോറി ബൈക്കിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം




ഇലഞ്ഞി : ടോറസ് ലോറി ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു. അവർമ്മ കോരവേലിൽ അരുൺ രാജ് (29) ആണ് മരിച്ചത്. ഇലഞ്ഞി - പെരുമ്പടവം റോഡിൽ സെന്‍റ് ഫിലോമിനാസ് സ്കൂളിന് സമീപം വച്ച് ഇന്ന് ഉച്ചയ്ക്ക് 12 ആണ് അപകടം. പെരുമ്പടവത്തു നിന്നും ഇലഞ്ഞിക്ക് വരുകയായിരുന്ന ടോറസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽ നിന്നും വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് അരുൺ ടോറസ് ലോറിയുടെ പിൻ ചക്രങ്ങൾക്കിടയിൽ പെടുകയായിരുന്നു.

സംഭവസമയം അതുവഴി കടന്നുപോയ കൂത്താട്ടുകുളം സിഐ സ്വന്തം വാഹനത്തിൽ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇലഞ്ഞിയിലെ ബാങ്കിൽ പണമിടപാട് നടത്തി തിരിച്ചു വരും വഴിയാണ് അപകടം.
മൃതദേഹം കൂത്താട്ടുകുളം ദേവമാതാ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പിതാവ് : സജീവ്. മാതാവ് : സുലോചന. സഹോദരി : അരുണ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K