03 June, 2020 06:43:03 AM


പാലക്കാട് അതിര്‍ത്തിപ്രദേശങ്ങളില്‍ തമിഴ്നാട് മദ്യം ഒഴുകുന്നു; രണ്ടുപേര്‍ അറസ്റ്റില്‍



പാലക്കാട്: അതിർത്തി പ്രദേശങ്ങളില്‍ തമിഴ്നാട് മദ്യത്തിന്റെ വിൽപന വ്യാപകമാകുന്നത്. പാലക്കാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ രണ്ടു ദിവസമായി ഗോവിന്ദപുരം, കഞ്ചിക്കോട് ഭാഗങ്ങളിൽ നടത്തിയ  റെയ്‌ഡിൽ രണ്ടു പേര്‍ 13 ലിറ്റർ മദ്യവും മദ്യം കടത്തിയ കാറും സഹിതം പിടിയിലായി. തമിഴ്നാട് മദ്യം വിൽപ്പന നടത്തിയതിനു മൂന്ന് പേർക്കെതിരെ കേസ് എടുക്കുകയും ചെയ്തു.


ഗോവിന്ദപുരം അംബേദ്കർ കോളനി നിവാസികളായ ജയപ്രകാശ്, മണി എന്നിവരെയാണ് എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പിടികൂടിയത്. ഇവർ തമിഴ്നാട്ടിൽ നിന്നും മദ്യം കടത്തി ഗോവിന്ദപുരത്തും സമീപപ്രദേശങ്ങളിളും വ്യാപകമായി വിൽപ്പന നടത്തി വന്നിരുന്നു. കുപ്പി ഒന്നിന് ഇരട്ടി നിരക്കിലാണ് ഇവർ മദ്യം വിറ്റിരുന്നത്. കഴിഞ്ഞദിവസം കഞ്ചിക്കോട് ഭാഗത്തു നടത്തിയ പരിശോധനയിൽ കാറിൽ കടത്തി കൊണ്ടുവന്ന 28 കുപ്പി തമിഴ്നാട് മദ്യവുമായി ഒരു കഞ്ചിക്കോട് സ്വദേശിയെ പിടികൂടിയിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K