02 June, 2020 11:28:02 AM


ഉ​ത്ര​വ​ധം: സൂ​ര​ജി​ന്‍റെ പിതാവിനു പിന്നാലെ അ​മ്മ​യും സ​ഹോ​ദ​രി​യും പോലീസ് കസ്റ്റഡിയിൽ



അ​ടൂ​ർ: ഉ​ത്ര​വ​ധ​ക്കേ​സി​ല്‍ ഭ​ർ​ത്താ​വ് സൂ​ര​ജി​ന്‍റെ അ​മ്മ​യും സ​ഹോ​ദ​രി​യും പോലിസ് കസ്റ്റഡിയിൽ. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേ​ക്കും. ഇ​രു​വ​രോ​ടും ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ന്‍ ക്രൈം​ബ്രാ​ഞ്ച് നി​ര്‍​ദേ​ശി​ച്ചിരുന്നു.. സൂ​ര​ജി​ന്‍റെ അ​ച്ഛ​ൻ സു​രേ​ന്ദ്ര​നെ ഇ​ന്ന​ലെ രാ​ത്രി ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സൂ​ര​ജി​ന്‍റെ പ​റ​ക്കോ​ടു​ള്ള വീ​ട്ടി​ൽ ക്രൈം​ബ്രാ​ഞ്ച് ഇ​ന്ന​ലെ നട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കും തെ​ളി​വെ​ടു​പ്പി​നും ചോ​ദ്യം ചെ​യ്യ​ലി​നും ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്.


സു​ര​ജും സു​ഹൃ​ത്ത് സു​രേ​ഷും നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. സു​രേ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്ത​തി​നൊ​ടു​വി​ൽ വീ​ടി​നു സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ൽ കു​ഴി​ച്ചി​ട്ടി​രു​ന്ന ഉ​ത്ര​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. കൊ​ല​പാ​ത​ക​വും അ​നു​ബ​ന്ധ സം​ഭ​വ​ങ്ങ​ളും അ​ച്ഛ​ന് അ​റി​യാ​മാ​യി​രു​ന്നെ​ന്നു സൂ​ര​ജ് നേ​ര​ത്തെ ക്രൈം​ബ്രാ​ഞ്ചി​നു മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഈ ​മൊ​ഴി​യെ​ത്തു​ട​ർ​ന്നാ​ണ് ഇ​ന്നു പോ​ലീ​സ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​ത്. തു​ട​ർ​ന്നു സ്വ​ർ​ണം കു​ഴി​ച്ചി​ട്ടി​രു​ന്ന സ്ഥ​ലം സു​രേ​ന്ദ്ര​ൻ കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K