02 June, 2020 10:01:22 AM


കുറവിലങ്ങാട് കാളികാവിൽ ബൈക്കും കാറും കൂട്ടിയിട്ടിച്ച് ഭര്‍ത്താവ് മരിച്ചു; ഭാര്യക്ക് പരിക്ക്



കുറവിലങ്ങാട്: കാളികാവിൽ എം.സി.റോഡിൽ ബൈക്കും കാറും കൂട്ടിയിട്ടിച്ചു ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മണ്ണയ്ക്കനാട് ഈഴക്കുന്നേൽ ജോർജ് ജോസഫ് (ജോര്‍ജ്കുട്ടി - 32) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം ബൈക്കിന്‍റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ഭാര്യ എലിസബത്തിനെ (30) ഗുരുതരപരിക്കുകളോടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



ഇന്ന് രാവിലെ 7 മണിയോടെ ആയിരുന്നു അപകടം. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭാര്യയെയും കൊണ്ട് ജോലി സ്ഥലത്തേക്കു പോകുമ്പോൾ എതിരെ വെമ്പള്ളി ഭാഗത്തു നിന്നും വന്ന കാർ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കുറവിലങ്ങാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് ജോര്‍ജ് ജോസഫിന്‍റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K