01 June, 2020 10:37:24 PM


ഉത്ര കൊലക്കേസ്: സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍; പറമ്പില്‍ കുഴിച്ചിട്ട സ്വര്‍ണ്ണം കണ്ടെടുത്തു



കൊല്ലം: അഞ്ചലില്‍ യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഉത്രയുടെ ഭര്‍ത്താവ് സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ പോലീസ് അറസ്റ്റുചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുരേന്ദ്രനെ അറസ്റ്റുചെയ്തത്. അച്ഛന് എല്ലാം അറിയാമെന്ന് നേരത്തേ സൂരജ് മൊഴി നല്‍കിയിരുന്നു. മരിച്ച ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂരജിന്റെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.


സൂരജിന്റെ പിതാവാണ് സുരേന്ദ്രനാണ് സ്വര്‍ണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ച് കൊടുത്തത്. വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു. കൊലപാതകത്തിന് മുമ്പ് ലോക്കറില്‍ നിന്നെടുത്ത സ്വര്‍ണമാണ് ഇന്നലെ കണ്ടെടുത്തത്. അതേസമയം, സൂരജിന്റെ കുടുംബാംഗങ്ങളുടെ മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് സൂരജിന്റെ അമ്മയേയും സഹോദരിയേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K