29 May, 2020 03:56:21 PM


ഛത്തീസ്‌ഗഡിന്‍റെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു



റായ്പുർ: ഛത്തീസ്‌ഗഡിന്‍റെ ആദ്യ മുഖ്യമന്ത്രിയും ജനതാ കോൺഗ്രസ് ഛത്തീസ്‌ഗഡ് (ജെ) നേതാവുമായ അജിത് ജോഗി (74) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നു ചികിത്സയിലായിരുന്നു. പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ തളർന്നുവീണ ജോഗിയെ കഴിഞ്ഞ ദിവസമാണ് ശ്രീനാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയോടു ശരീരം പ്രതികരിച്ചിരുന്നില്ല. ശ്വാസതടസ്സമുള്ളതിനാൽ തലച്ചോറിലേക്ക് ഓക്സിജൻ എത്തുന്നതു തടസ്സപ്പെട്ടിരുന്നു. നിലവിൽ മർവാഹി മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. ഭാര്യ: ഡോ. രേണു. മകൻ: അമിത് ജോഗി. മരുമകൾ: റിച്ച



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K