28 May, 2020 09:04:39 PM


സിഗരറ്റ് വാങ്ങാൻ നിർത്തിയില്ല; കോവിഡ് നിരീക്ഷണത്തിലുള്ള യുവാവ് ആംബുലൻസ് തകര്‍ത്തു



കോട്ടയം: സിഗരറ്റ് വാങ്ങാൻ നിർത്തിക്കൊടുക്കാത്തതിന് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് ആംബുലൻസ് അടിച്ചു തകർത്തു. ഇറ്റലിയിൽ നിന്ന് വന്ന 25 വയസ് ഉള്ള യുവാവ് ആണ് ആംബുലസിൽ ഉണ്ടായിരുന്ന ഓക്സിജൻ സിലിണ്ടർ ഉപയോഗിച്ചു അക്രമം നടത്തിയത്. കോട്ടയം കാരിത്താസിലെ  ക്വാറന്‍റീൻ കേന്ദ്രത്തിൽ നിന്നും മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം. പോകുന്ന വഴി വാഹനം നിർത്തി കൊടുക്കണം എന്ന് യുവാവ് ആവശ്യപ്പെട്ടിരുന്നു.  എന്നാൽ ഡ്രൈവറും നഴ്സും ഇതിന് തയാറായില്ല. ഇതോടെയാണ് അക്രമം ഉണ്ടായത്.


അക്രമം നടന്നപ്പോഴും ആംബുലൻസ് നിർത്താതെ ഇയാളെ മെഡിക്കൽ കോളജിലെത്തിച്ചു. ആക്രമണത്തിൽ ഡ്രൈവർ അരുൺ, നഴ്സ് അനിൽ എന്നിവർക്ക് പരിക്കേറ്റു. സംഭവത്തെത്തുടർന്ന് യുവാവിന്‍റെ ബന്ധുക്കൾ മെഡിക്കൽ കോളജിലെത്തി. 
ആംബുലൻസ് നന്നാക്കാൻ ആവശ്യമായ നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പു നൽകി. ഇതോടെ കേസ് എടുക്കാനുള്ള തീരുമാനത്തിൽ നിന്നും പൊലീസ്  പിന്മാറി. വൈകുന്നേരം നാലുമണിയോടെയാണ് സംഭവം അരങ്ങേറിയത്.



Share this News Now:
  • Google+
Like(s): 5.5K