28 May, 2020 08:49:28 PM


വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു; നടിയുടെ പരാതിയിൽ ഛായാഗ്രാഹകൻ അറസ്റ്റിൽ



ഹൈദരാബാദ്: വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന പരാതിയിൽ ഛായാഗ്രാഹകൻ അറസ്റ്റിൽ. തെലുങ്കു സിനിമാ ഛായാഗ്രാഹകനായ ശ്യാം. കെ നായിഡുവാണ് അറസ്റ്റിലായിരിക്കുന്നത്. അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സായ് സുധയാണ് പരാതി നൽകിയത്. വിശദമായ അന്വേഷണത്തിനായി ശ്യം കസ്റ്റഡിയിലാണ്. ശ്യാം വിവാഹ വാഗ്ദാനം നൽകി അയാളുമായുള്ള ബന്ധത്തിന് നിർബന്ധിച്ചു എന്നാണ് നടിയുടെ പരാതി.


ഹൈദരാബാദ് എസ്ആർ നഗർ പൊലീസ് സ്റ്റേഷനിലാണ് നടി പരാതി നൽകിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് നടി പരാതി നൽകിയത്. ബുധനാഴ്ചയാണ് ശ്യാമിനെ അറസ്റ്റ് ചെയ്തത്. ജൂനിയർ എൻടിആർ നായകനായ ടെംപർ, മഹേഷ്ബാബുവിന്‍റെ പോക്കിരി, അല്ലു അർജുന്‍റെ ജുലായി എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് ശ്യാം. പ്രശസ്ത ഹിന്ദി, തെലുങ്ക്, തമിഴ് ഛായാഗ്രാഹകൻ ഛോട്ടാ കെ നായിഡുവിന്‍റെ സഹോദരനാണ് ശ്യാം.


തെലുങ്ക് താരം നാനിയുടെ 2015 ചിത്രം യവഡേ സുബ്രഹ്മണ്യം എന്ന ചിത്രത്തിലും സായ് സുധ പ്രധാന വേഷത്തിലെത്തിയിരുന്നു. 2017ൽ ഹൈദരാബാദ് മയക്കു മരുന്ന് റാക്കറ്റുമായുള്ള ബന്ധത്തിന്‍റെ പേരിൽ ശ്യാം കെ നായിഡുവിനെ പ്രത്യേക അന്വേഷണ സംഘം പത്ത് മണിക്കൂർ ചോദ്യം ചെയ്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K