28 May, 2020 01:10:14 AM


'അദ്ദേഹത്തിന്​ ആരോപണമില്ലാത്ത എന്തെങ്കിലും കാര്യമു​ണ്ടോ?'; ചെന്നിത്തലയ്ക്കെതിരെ​ മുഖ്യമന്ത്രി




   

തിരുവനന്തപുരം: ബെവ്ക്യൂ ആപ്പിൽ വൻ ക്രമക്കേടുണ്ടെന്ന  ​പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയുടെ ആരോപണത്തിനെതിരെ മുഖ്യമന്ത്രി.​ 'അദ്ദേഹത്തിന്​ ആരോപണമില്ലാത്ത എന്തെങ്കിലും കാര്യമു​ണ്ടോ' എന്ന്​ ​ ചോദിച്ച മുഖ്യമന്ത്രി അതൊന്നും നാട്​ സ്വീകരിക്കുന്നില്ലെന്നും പറഞ്ഞു. സർക്കാർ ഒരു അഭിപ്രായം വെച്ചാൽ അതിനെ എതിർക്കാൻ മാ​ത്രമാണ്​ പ്രതിപക്ഷം നോക്കുന്നത്​. ഇതിൽ വ്യക്​തമായ രാഷ്​ട്രീയമു​ണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

ഓൺലൈൻ മദ്യവിതരണത്തിന്​ ഫെയർകോഡ്​ കമ്പനിയെ തെരഞ്ഞെടുത്തതിന്​ പിന്നിൽ അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല നേരത്തേ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. മാനദണ്ഡപ്രകാരം മുൻപരിചയമുള്ളവർക്കാണ്​ കരാർ നൽകേണ്ടിയിരുന്നത്​.


എന്നാൽ, പരിചസമ്പന്നരായ കമ്പനികളെ തഴഞ്ഞാണ്​ ഫെയർകോഡിനെ തെരഞ്ഞെടുത്തത്​. ഫെയർകോഡിന്​ വെർച്വൽ ക്യൂ രീതിയിൽ പരിചയസമ്പത്തില്ല. അവരെ തെരഞ്ഞെടുത്തത്​ നടപടിക്രമം നോക്കാതെയാണ്​. സി.പി.എമ്മിൻെറ സഹയാത്രികൻെറ കമ്പനിയാണിത്​.  പൊതുമേഖലയായ ബെവ്​കോയുടെ അന്ത്യകൂദാശയാണ്​ സംഭവിക്കാൻ പോകുന്നതെന്നും രമേശ്​ ചെന്നിത്തല ആരോപിച്ചിരുന്നു.



Share this News Now:
  • Google+
Like(s): 2.6K