27 May, 2020 06:17:55 PM


ബെവ്ക്യൂ ആപ്പ് ട്രയൽ വേർഷൻ 3 മിനിറ്റില്‍ ഡൌണ്‍ലോഡ് ചെയ്തത് കാല്‍ ലക്ഷത്തോളം ആളുകള്‍



കോട്ടയം: മദ്യവിതരണത്തിനുള്ള ബെവ്ക്യൂ ആപ്പ് ഇന്ന് വൈകിട്ട് പ്ലേ സ്റ്റോറില്‍ ലഭ്യമാകും എന്ന അറിയിപ്പ് വരും മുമ്പേ ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് പതിനായിരങ്ങള്‍. പക്ഷെ ലിങ്ക് തുറന്ന ഇവര്‍ക്കെല്ലാം നിരാശയായിരുന്നു ഫലം. ആപ്പിന്‍റെ ട്രയൽ വേർഷൻ പ്ലേസ്റ്റോറിൽ വന്നതാണ് ഇത്രയും പേര്‍ ആദ്യം ഡൌണ്‍ലോഡ് ചെയ്തത്. ട്രയൽ റണ്ണിൽ 3 മിനുട്ടിൽ 23,000 പേർ ആപ് ഡൗൺലോഡ് ചെയ്തു. ആപ്പ് ഡൗൺലോഡ് ചെയ്തവർ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ, ലിങ്ക് തുറക്കുമ്പോൾ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്.


നേരത്തെ ഡൗൺലോഡ് ചെയ്തവർക്ക് ആപ്പിൽ രജിസ്റ്റർ ചെയ്യാനും സാധിക്കുന്നില്ല. പേര്, ഫോൺ നമ്പർ, പിൻകോഡ് എന്നീ വിവരങ്ങളാണ് ആപ്പിൽ നൽകേണ്ടത്. ഈ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുമ്പോൾ ഡെയിലി രെജിസ്ട്രേഷൻ കംപ്ലീറ്റഡ് എന്ന സന്ദേശമാണ് കാണിക്കുന്നത്. അതേ സമയം ബീറ്റ അപ്ലോഡും ടെസ്റ്റിംഗും വിജയകരമായിരുന്നു എന്ന് ഫെയർകോഡ് അറിയിച്ചു. ബുക്കിംഗും ടോക്കൺ വിതരണവും ബെവ്കോ അനുമതി നൽകുന്നതു പ്രകാരം ആരംഭിക്കുമെന്നും ഫെയർകോഡ് അറിയിച്ചു. എസ് എം എസ് വഴിയുള്ള ബുക്കിംഗ് ഉടൻ ആരംഭിക്കില്ല എന്നാണ് വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K