27 May, 2020 05:09:26 PM


മഞ്ചേരിയിലെ പിഞ്ചുകുഞ്ഞിന്‍റെ മരണകാരണം കോവിഡല്ല - ഗുരുതര ആരോപണവുമായി രക്ഷിതാക്കൾ



മലപ്പുറം: മഞ്ചേരിയിലെ നാലുമാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി മാതാപിതാക്കൾ. കുട്ടിക്ക് കോവിഡ് പോസിറ്റീവ് ആണ് എന്നത് തെറ്റായ ഫലമാണ്. ആരോഗ്യവകുപ്പിന്‍റെ ഈ പിഴവ് മറച്ചു വക്കാനാണ് ശ്രമം. കൃത്യമായ ചികിൽസ കിട്ടാതെ കുട്ടി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.


ഏപ്രിൽ 24നാണ് മഞ്ചേരി പയ്യനാട് വടക്കാങ്ങര പറമ്പിൽ അഷറഫ്, ആസിഫ ദമ്പതികളുടെ മകൾ നൈഫ ഫാത്തിമ കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്. മരണം ചികിൽസയിലെ അനാസ്ഥകൊണ്ടെന്ന് കുടുംബം ആരോപിക്കുന്നു. കുഞ്ഞിന് ഹൃദയ സംബന്ധമായ അസുഖങ്ങളും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. ഇതിന് വേണ്ട ചികിത്സ നൽകാത്തതിനാലാണ് മരണം സംഭവിച്ചത്. കുട്ടിക്ക് കൊവിഡ് ബാധ ഉണ്ടായിട്ടില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നു.


കുഞ്ഞിനെ അത്രയും ദിവസം പരിചരിച്ച അമ്മക്ക് എന്ത് കൊണ്ട് അസുഖം വന്നില്ല എന്നും ഇവർ ചോദിക്കുന്നു.കുട്ടി മരിച്ച് 33 ദിവസം പിന്നിട്ടിട്ടും അനുബന്ധ പരിശോധനാഫലങ്ങൾ നൽകിയില്ല. ഇത് പിഴവ് മറച്ചു വെക്കാനെന്ന് സംശയിക്കുന്നു എന്നും രക്ഷിതാക്കൾ പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K