27 May, 2020 03:10:27 PM


റീ ബിൽഡ് കേരള: ജൈവഗൃഹം പദ്ധതിയില്‍ കർഷകർക്ക് ധനസഹായം



കോട്ടയം: പ്രളയാനന്തര കേരളത്തിന്‍റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട  പ്രവർത്തനങ്ങളുടെ ഭാഗമായി കൃഷി വകുപ്പ്  ജൈവ ഗൃഹം  പദ്ധതി നടപ്പാക്കുന്നു. കാർഷിക വിളകൾക്കൊപ്പം മൃഗ പരിപാലനം, കോഴി വളർത്തൽ, താറാവ്  വളർത്തൽ, മത്സ്യകൃഷി, തേനീച്ച വളർത്തൽ തുടങ്ങിയ  സംരംഭങ്ങൾ കൂടി  ഉൾപ്പെട്ട സംയോജിത കൃഷിയാണ് ലക്ഷ്യമിടുന്നത്. 


അഞ്ചു സെന്‍റ് മുതൽ അഞ്ച് ഏക്കർ വരെ  സ്ഥലം കൈവശമുള്ള കർഷകരെ പദ്ധതിയിൽ ഉൾപ്പെടുത്തും. സ്ഥലവിസ്തൃതിയുടെ അടിസ്ഥാനത്തിൽ നൽകുന്ന  ധനസഹായത്തിന്‍റെ വിവരങ്ങൾ ചുവടെ.


അഞ്ചു മുതൽ 30 സെന്‍റ് വരെ - 30,000 രൂപ,
31 മുതൽ 40 സെന്‍റ് വരെ - 40,000 രൂപ.
41 മുതൽ അഞ്ച് ഏക്കർ വരെ - 50,000 രൂപ.


ധനസഹായത്തിന്‍റെ 70 ശതമാനം ആദ്യ വർഷവും 30 ശതമാനം രണ്ടാം വർഷവും മൂല്യനിർണ്ണയത്തിന്‍റെ അടിസ്ഥാനത്തിലാകും നൽകുക. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കർഷകർ അതത് കൃഷി ഭവനുമായി ബന്ധപ്പെടണമെന്ന് ആത്മ പ്രോജക്ട് ഡയറക്ടർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K