25 May, 2020 06:56:36 PM


'മിന്നൽ മുരളി': സിനിമാ സെറ്റ് തകർത്ത സംഭവത്തില്‍ ബജ്‌റംഗ്‌ദൾ ജില്ലാ പ്രസിഡന്‍റ് അറസ്റ്റിൽ



കൊച്ചി: 'മിന്നൽ മുരളി' സിനിമയുടെ സെറ്റ് തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ബജ്‌റംഗ്‌ദൾ എറണാകുളം ജില്ലാ  പ്രസിഡന്‍റ് രതീഷ് മലയാറ്റൂർ ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ടാണ് രാഷ്ട്രീയ ബജ്‌റംഗ്‌ദൾ പ്രവർത്തകർ കാലടി മണപ്പുറത്തെ പള്ളിയുടെ മാതൃകയിലുള്ള സിനിമ സെറ്റ് തകർത്തത്. കാലടി മഹാദേവ ക്ഷേത്രത്തിന്റെ കാഴ്ച മറച്ചു പള്ളി നിർമിച്ചെന്ന് ആരോപിച്ചായിരുന്നു സെറ്റിന് നേരെയുള്ള അക്രമം.


കാലടി മണപ്പുറത്ത് സിനിമാ ചിത്രീകരണത്തിന് വേണ്ടി നിർമ്മിച്ച സെറ്റ് തകർത്തവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതികൾ സഞ്ചരിച്ച വാഹനം മലയാറ്റൂർ റോഡ് സൈഡിൽ  നിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തു. ആലുവ റൂറൽ എസ്പി എം.ജെ.സോജനും പെരുമ്പാവൂർ ഡിവൈഎസ്പി കെ.ബിജുമോനും നയിക്കുന്ന  പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. കാലടി ശിവരാത്രി ആഘോഷ സമിതിയുടെയും സിനിമ സംഘടനകളുടെയും പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K