24 May, 2020 07:37:49 AM


ട്രയിന്‍ കിട്ടിയില്ല: 100 കിലോമീറ്റർ നടന്ന ഗർഭിണി വഴിമധ്യേ പ്രസവിച്ചു; കുഞ്ഞ് മരിച്ചു



അം​ബാ​ല: പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ൽ​നി​ന്നു ബി​ഹാ​റി​ലെ സ്വ​ന്തം ഗ്രാ​മ​ത്തി​ലേ​ക്കു കാ​ൽ​ന​ട​യാ​യി യാ​ത്ര ചെ​യ്ത കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​യു​ടെ ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ പ്ര​സ​വി​ച്ചു. നി​മി​ഷ​ങ്ങ​ൾ​ക്ക​കം കു​ഞ്ഞു മ​രി​ച്ചു. ലു​ധി​യാ​ന​യി​ൽ ഫാ​ക്ട​റി തൊ​ഴി​ലാ​ളി​യാ​യ ജ​തി​ൻ റാ​മി​ന്‍റെ ഭാ​ര്യ ബി​ന്ദി​യ​യാ​ണ് വ​ഴി​മ​ധ്യേ പെ​ണ്‍​കു​ഞ്ഞി​ന് ജന്മം ​ന​ൽ​കി​യ​ത്. നൂ​റി​ല​ധി​കം കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച ഇ​വ​ർ​ക്ക് ഹ​രി​യാ​ന​യി​ലെ അം​ബാ​ല​യി​ലെ​ത്തി​യ​പ്പോ​ഴാ​ണു പ്ര​സ​വ​വേ​ദ​ന തു​ട​ങ്ങി​യ​ത്.


പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ബി​ന്ദി​യ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഉ​ട​ൻ ത​ന്നെ ബി​ന്ദി​യ പെ​ണ്‍​കു​ഞ്ഞി​നു ജന്മം ​ന​ൽ​കി​യെ​ങ്കി​ലും കു​ഞ്ഞു മ​രി​ച്ചു. സം​സ്കാ​രം അം​ബാ​ല​യി​ൽ​ത്ത​ന്നെ ന​ട​ത്തി. ര​ണ്ട് വ​ർ​ഷം മു​ൻ​പാ​ണ് ഇ​വ​രു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. സ്പെ​ഷ​ൽ ട്രെ​യി​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​പ്പോ​ൾ ഭാ​ര്യ​യു​മാ​യി ന​ട​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നെ​ന്നു ജ​തി​ൻ റാം ​പ​റ​ഞ്ഞു



Share this News Now:
  • Google+
Like(s): 2.6K