22 May, 2020 11:37:19 PM


പന്ത്രണ്ടുവയസുകാരിയെ അശ്ലീല വീഡിയോ കാണിച്ച താമരശ്ശേരിയിലെ അധ്യാപിക അറസ്റ്റിൽ



കോഴിക്കോട്: പന്ത്രണ്ടുവയസ്സുകാരിക്ക് ഫോണില്‍ അശ്ലീല വീഡിയോ കാണിച്ചുകൊടുത്ത കേസിൽ അധ്യാപിക അറസ്റ്റില്‍. താമരശ്ശേരി വെഴുപ്പൂര്‍ അമ്പലക്കുന്ന് ലീലാമണി(35)യെ ആണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വീടിനു സമീപത്തെ കളിസ്ഥലത്ത് എത്തിയ വിദ്യാര്‍ഥിനിയെ മാറ്റി നിര്‍ത്തി അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചുകൊടുത്തുവെന്നാണ് പരാതി. പെൺകുട്ടി വീട്ടുകാരോട് പരാതിപ്പെട്ടതിനെ തുടർന്ന് ചൈൽഡ് ലൈൻ ഇടപെട്ടതോടെയാണ് കേസായത്.


പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ച ശേഷമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. സ്വകാര്യ സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപികയായ ലീലാമണി പന്ത്രണ്ടുകാരിയുടെ മാതാവിനോട് അശ്ലീല രീതിയില്‍ പെരുമാറിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അധ്യാപികയെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കി.



Share this News Now:
  • Google+
Like(s): 2.6K