22 May, 2020 04:50:31 PM


ലാൻഡിങ്ങിനിടെ പാക് യാത്രാ വിമാനം തകർന്നുവീണു; വിമാനത്തിലുണ്ടായിരുന്നത് 107 പേർ



ലാഹോർ: പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ലാഹോർ- കറാച്ചി യാത്രാ വിമാനം ലാൻഡിങ്ങിനായി ശ്രമിക്കുന്നതിനിടെ തകർന്നുവീണു. ജിന്ന രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. വിമാനത്തിൽ 99 യാത്രക്കാരും 8 ജീവനക്കാരും ഉണ്ടായിരുന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.


വിമാനത്താവള പരിസരത്ത് നിന്ന് കറുത്ത പുക ഉയരുന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലാഹോറിൽ നിന്ന് 99 യാത്രക്കാരും എട്ട് വിമാനജീവനക്കാരുമായാണ് വിമാനം പുറപ്പെട്ടത്. എയർബസ് എ320 ലാൻഡിങ്ങിനായി ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിന് സമീപം തകർന്നുവീഴുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K