22 May, 2020 04:45:11 PM


സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ്; 21 പേര്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നവര്‍




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രണ്ടുപേര്‍ രോഗമുക്തി നേടി. ഇന്ന് പോസിറ്റീവായതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നതാണ്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്ന് വന്ന ഒരോരുത്തര്‍ക്കും രോഗബാധയുണ്ടായി. വിദേശത്തു നിന്നു വന്ന 17 പേർക്ക് രോഗം സ്ഥിരീകരിച്ചു. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കം മൂലം. 


കണ്ണൂര്‍ - 12, കാസര്‍കോട് - 7, കോഴിക്കോട്, പാലക്കാട് -5, തൃശൂര്‍. മലപ്പുറം - 4, കോട്ടയം 2, കൊല്ലം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളില്‍നിന്ന് ഓരോരുത്തര്‍ക്കും രോഗബാധ ഉണ്ടായി. ഇതുവരെ 738 പേർക്ക് രോഗം. അതിൽ 216 പേർ ചികിത്സയിൽ. 84258 പേർ നിരീക്ഷണത്തിൽ. മാര്‍ച്ച് 27-നാണ് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് - 39 പേര്‍.



Share this News Now:
  • Google+
Like(s): 3.7K