22 May, 2020 10:42:24 AM


കാഞ്ഞിരപ്പള്ളിയിൽ പിക്കപ്പ് ജീപ്പും മിനി ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു



കാഞ്ഞിരപ്പളളി :  ഇന്ന് പുലർച്ചെ മൂന്നുമണിയോടെ  കൊട്ടാരക്കര - ദിണ്ഡുഗൽ ദേശീയ പാതയിൽ  കാഞ്ഞിരപ്പളളി  പേട്ട സ്കൂളിനു സമീപത്ത് ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. തമിഴ്നാട് കമ്പത്തു നിന്ന് പച്ചക്കറി കയറ്റി വന്ന പിക്കപ് ജീപ്പും, എതിരെവന്ന  മിനി ലോറിയുമായി കൂട്ടിയിച്ചുണ്ടായ അപകടത്തിലാണ് ജീപ്പ് ഡ്രൈവർ  കമ്പം സ്വദേശി അബു താഹിർ (44) മരിച്ചത് . പിക്കപ്പിന്റെ ഡ്രൈവർ ഓട്ടത്തിനിടെ ഉറങ്ങിപോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.





Share this News Now:
  • Google+
Like(s): 2.6K