20 May, 2020 10:44:55 PM


ബൈക്കപകടത്തില്‍ യുവാവ് മരിച്ചു; പരിശോധനയില്‍ കണ്ടെത്തിയത് 4 കിലോ കഞ്ചാവ്



പെരുമ്പടപ്പ്: വെളിയംകോട് നാല് കിലോ കഞ്ചാവുമായി വന്ന യുവാക്കളുടെ ബൈക്ക് അപകടത്തില്‍ പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കാസർഗോഡ് ഉപ്പള സ്വദേശി പച്ചിലംപാറ റഷീദ് (26)ആണ് അപകടത്തിൽ മരിച്ചത്. കൂടെ സഞ്ചരിച്ച സുഹൃത്ത് ജമാൽ(23)ന് പരിക്കേറ്റു. പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പുത്തിയിരുത്തിയിൽ വെച്ചായിരുന്നു അപകടം. 


പുതിയിരുത്തിയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ലോറിയിൽ ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ റഷീദിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെ സഞ്ചരിച്ച സുഹൃത്ത് ജമാലിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു



Share this News Now:
  • Google+
Like(s): 2.6K