20 May, 2020 09:14:17 AM


ഡോ​ക്ട​ർ​ക്ക് കോ​വി​ഡ്: താ​മ​ര​ശേ​രി ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രും രോഗികളും നി​രീ​ക്ഷ​ണ​ത്തി​ൽ



കോ​ഴി​ക്കോ​ട്: ഡോ​ക്ട​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ താ​മ​ര​ശേ​രി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ. പുതുപ്പാടി ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കർണാടക സ്വദേശിനി ആയ ഇവർ ഈ മാസം 5 ന് നാട്ടിലേക്ക് പോയിരുന്നു. ക​ർ​ണാ​ട​ക​ത്തി​ലെ വീട്ടില്‍ ക്വാറന്‍റയിനിൽ കഴിയുന്നതിനിടെ നടന്ന പരിശോധനയിൽ ആണ് കോവിഡ് സ്ഥിരീകരിച്ചത്.


ആശുപത്രിയിലെ ആറു ജീവനക്കാരെയും 4 ഗർഭിണികളെയും നി​രീ​ക്ഷ​ണ​ത്തി​ൽ ആക്കി. രോ​ഗം പ​ക​ർ​ന്ന​ത് കേ​ര​ള​ത്തി​ൽ നി​ന്നാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഡോ​ക്ട​ർ പ​റ​യു​ന്നു. ക​ർ​ണാ​ട​ക​ത്തി​ൽ എ​ത്തി​യ​തി​നു ശേ​ഷം റൂം ​ക്വാ​റ​ന്‍റൈ​നി​ൽ ആ​യി​രു​ന്നു. ക​ർ​ണാ​ട​ക​ത്തി​ൽ‌ സ​മ്പ​ർ​ക്കം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഡോ​ക്ട​ർ പ​റ​ഞ്ഞു. ഡോ​ക്ട​റെ കൊ​ണ്ടു​പോ​യ ഡ്രൈ​വ​റും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ര​വ സാ​മ്പി​ളും പ​രി​ശോ​ധി​ക്കും.




Share this News Now:
  • Google+
Like(s): 2.6K