20 May, 2020 12:33:23 AM


കൊല്ലത്ത് ഇറച്ചിക്കും മീനിനും അമിതവില ഈടാക്കിയാല്‍ നടപടി; പുതുക്കിയ വില അറിയാം



കൊല്ലം: ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളിലും മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഇറച്ചി, മത്സ്യം മുതലായ ഭക്ഷ്യവസ്തുക്കളുടെ വില ക്രമാതീതമായി വര്‍ധിപ്പിച്ചതായി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ വില നിലവാരം ക്രമപ്പെടുത്തി. അമിത വില ഈടാക്കുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.


ലോക്ക് ഡൗണിന്റെ മറവില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ അവശ്യസാധന നിയമത്തിന്റെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കര്‍ശന നടപടി കൈക്കൊള്ളും. ജില്ലയിലെ പൊതു വിപണിയില്‍ വില്‍പ്പന നടത്തുന്ന വിവിധ തരം ഇറച്ചി, മത്സ്യങ്ങള്‍ എന്നിവയുടെ വില ഏകീകരിച്ച് നിശ്ചയിച്ചിട്ടുള്ളതാണ്. ഇറച്ചി, മത്സ്യം എന്നിവ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ പരിശോധിച്ച് വിലയും ഗുണനിലവാരവും ഉറപ്പുവരുത്തും. വിലനിലവാരം പ്രദര്‍ശിപ്പിച്ചിട്ടില്ലാത്തതുള്‍പ്പെടെ നിയമലംഘനം നടത്തുന്ന വ്യാപാരികള്‍ക്കെതിരെ എസന്‍ഷ്യല്‍ കണ്‍ട്രോള്‍ ആക്ട് പ്രകാരം കര്‍ശന നടപടി എടുക്കുമെന്നും കലക്ടര്‍ പറഞ്ഞു.


ഇറച്ചി, മത്സ്യം എന്നിവയുടെ വില വിവരപ്പട്ടിക


ഇറച്ചി വില: (ക്രമ നമ്പര്‍, ഇനം, ചില്ലറവില/ കി.ഗ്രാം ക്രമത്തില്‍)


1     കോഴിയിറച്ചി - 160
2     കാളയിറച്ചി - 320
3     പോത്തിറച്ചി - 340

4     ആട്ടിറച്ചി - 650


വിവിധ മത്സ്യങ്ങളുടെ വില: (ക്രമ നമ്പര്‍, ഇനം, ചില്ലറവില/ കി.ഗ്രാം ക്രമത്തില്‍)


1     നെയ്മീന്‍ ചെറുത് (4 കിലോ വരെ) - 750
2     നെയ്മീന്‍ വലുത്  (4 കിലോ മുകളില്‍) - 850
3     ചൂര വലുത് (750 ഗ്രാം മുകളില്‍) - 240
4     ചൂര ഇടത്തരം (500 മുതല്‍ 750 ഗ്രാം വരെ) - 200
5     ചൂര ചെറുത് (500 ഗ്രാം താഴെ) - 180
6     കേര ചൂര - 230
7     അയല ഇടത്തരം (200 ഗ്രാം മുതല്‍ 100 ഗ്രാം വരെ) - 250
8     അയല ചെറുത് (100 ഗ്രാം താഴെ) - 150
9     ചാള - 200
10    കരിചാള / കോക്കോല ചാള  - 100
11    വട്ട മത്തി/വരള്‍ - 90
12    നെത്തോലി - 80
13    വേളാപ്പാര - 390
14    വറ്റ - 330
15    അഴുക - 270
16    ചെമ്പല്ലി - 330
17    കോര - 180
18    കാരല്‍ - 70
19    പരവ - 350
20    ഞണ്ട് - 210
21    ചെമ്മീന്‍ നാരന്‍ - 550
22    വങ്കട വലുത് (250 ഗ്രാം മുകളില്‍) - 170
23    കിളിമീന്‍ വലുത് (300 ഗ്രാം മുകളില്‍) - 310
24    കിളിമീന്‍ ഇടത്തരം (300 ഗ്രാം മുതല്‍ 150 ഗ്രാം വരെ) - 200
25    കിളിമീന്‍ ചെറുത് - 140


വില, തൂക്കം, ഗുണനിലവാരം തുടങ്ങിയ പരാതികള്‍ താഴെപറയുന്ന താലൂക്ക് സപ്ലൈ ആഫീസര്‍മാരെ അറിയിക്കാവുന്നതാണ്.


കൊല്ലം (9188527339, 0474 2767964), കൊട്ടാരക്കര (9188527341, 0474 2454769), കരുനാഗപ്പള്ളി (9188527342, 0476 2620238), കുന്നത്തൂര്‍ (9188527344, 0476 2830292), പുനലൂര്‍ (9188527340, 0475 2222689), പത്തനാപുരം (9188527343, 0475 2350020)







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K