19 May, 2020 08:30:50 PM


കൊച്ചുവേളിയില്‍ കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച റെയിൽവേ ജീവനക്കാരന്‍ ക്വാറന്‍റീനില്‍



തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് റെയിൽവേ ജീവനക്കാരൻ. കൊച്ചുവേളിയിലാണ് സംഭവം. ഈ മാസം 15ന് രാജധാനി എക്സ്പ്രസിൽ തിരുവനന്തപുരത്ത് എത്തിയ ജയ്പൂർ സ്വദേശിയായ ജീവനക്കാരന്‍ മൂന്നു ദിവസം കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്തു. താൻ കൊച്ചിയിൽ നിന്നാണ് തിരുവനന്തപുരത്ത് എത്തിയതെന്ന് ആയിരുന്നു ഇയാൾ റെയിൽവേ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്.


ഇക്കാര്യം വിശ്വാസത്തിലെടുത്ത അധികൃതർ ഇയാളുടെ സഞ്ചാരപഥം പരിശോധിച്ചപ്പോഴാണ് സത്യം പുറത്തായത്. ജയ്പൂരിൽ നിന്നാണ് ഇയാൾ രാജധാനി എക്സ്പ്രസിൽ തിരുവനന്തപുരത്ത് എത്തിയതെന്ന് വ്യക്തമായി. ഇതോടെ ഇയാളെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ താമസസ്ഥലത്ത് ക്വാറന്റീനിലാക്കി. 

ഇയാൾക്ക് രോഗലക്ഷണം ഇല്ലെങ്കിലും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനാഫലം വന്ന ശേഷം റെയിൽവേ സ്റ്റേഷനിൽ ഇയാളുമായി ഇടപഴകിയ ആളുകളെ നിരീക്ഷണത്തിലാക്കുന്ന കാര്യത്തിൽ അധികൃതർ തീരുമാനമെടുക്കും. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K