18 May, 2020 04:48:03 PM


കൊല്ലത്ത് ആറ് പേർക്കു കൂടി കോവിഡ്; രോഗികള്‍ വിദേശത്തു നിന്നു മടങ്ങിയെത്തിയവര്‍



കൊല്ലം: ജില്ലയിൽ ഇന്ന് ആറ് പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആറ് പേരും ഗൾഫിൽ നിന്നു മടങ്ങിയെത്തിയവരാണ്. ഇവരില്‍ മൂന്ന് പേര് മാത്രമാണ് കൊല്ലം ജില്ലയില്‍ ചികിത്സയിലുള്ളത്. അബുദാബിയില്‍ നിന്ന് മടങ്ങിയ എത്തിയ ഇവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നവരാണ്. മറ്റുള്ളവര്‍ തിരുവനന്തപുരത്താണ് ഉള്ളതെന്നും രോഗികളുടെ വിവരങ്ങള്‍ കിട്ടിവരുന്നതേയുള്ളുവെന്നും കൊല്ലം ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ ഭാരത് വാര്‍ത്തയോട് പറഞ്ഞു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K