18 May, 2020 10:06:24 AM


ബംഗളൂരുവിൽ നിന്ന്​ കോൺഗ്രസ്​ ഏർപ്പെടുത്തിയ ബസിലെത്തിയവരെ ആലപ്പുഴയിൽ ഇറക്കിവിട്ടു



ആ​ല​പ്പു​ഴ: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ കോ​ൺ​ഗ്ര​സ്​ ഏ​ർ​പെ​ടു​ത്തി​യ ബ​സി​ൽ എ​ത്തി​യ  യാ​ത്ര​ക്കാ​രെ ആ​ല​പ്പു​ഴ​യി​ൽ ഇ​റ​ക്കി​വി​ട്ടു. കോ​ട്ട​യ​ത്ത്​ പോ​കേ​ണ്ട ഒ​രു​യു​വ​തി അ​ട​ക്കം നാ​ലു​പേ​രെ​യാ​ണ്​ പു​ല​യ​ൻ​വ​ഴി​യി​ൽ ഇ​റ​ക്കി​യ​ത്. ആ​രോ​ഗ്യ​വ​കു​പ്പി​നെ​പോ​ലും അ​റി​യി​ക്കാ​തെ​യാ​ണി​ത്. നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പൊ​ലീ​സ് എ​ത്തി ഇ​വ​രെ ആം​ബു​ല​ൻ​സി​ൽ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. കെ.​പി.​സി.​സി ഏ​ർ​പ്പാ​ട്​ ചെ​യ്​​ത ആ​ല​പ്പു​ഴ​യി​ലേ​ക്കു​ള്ള ബ​സാ​യി​രു​ന്നു ഇ​ത്. നാ​ലു​ദി​വ​സം മു​മ്പ്​ കാ​യം​കു​ള​ത്തും ഇ​ങ്ങ​നെ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K