15 May, 2020 08:22:10 PM


മദ്യം പാഴ്സൽ നൽകാൻ ബാറുകളിൽ പ്രത്യേക കൗണ്ടർ; വിജ്ഞാപനം ഇറങ്ങി



തിരുവനന്തപുരം: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടച്ചിട്ടിരുന്ന മദ്യ വിൽപനശാലകൾ തുറക്കുന്നതിന്‍റെ ഭാഗമായി ബാറുകളിൽ പ്രത്യേക കൗണ്ടറുകൾ ആരംഭിക്കാൻ അനുവദിച്ചുകൊണ്ട് വിജ്ഞാപനം ഇറങ്ങി. അടിയന്തര സാഹചര്യങ്ങളിൽ ബാറുകൾ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തിൽ പ്രത്യേക കൗണ്ടറുകൾ ആരംഭിക്കാമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.


ബിയർ വൈൻ പാർലറുകൾക്കും കൗണ്ടറുകൾ ആരംഭിക്കാം. ഹോട്ടൽ കോമ്പൗണ്ടിനകത്ത് ഹോട്ടലിൽനിന്നും മാറിയാകണം കൗണ്ടർ തുറക്കേണ്ടത്. തുറക്കാനുള്ള സമയം, മദ്യത്തിന്‍റെ അളവ്, എത്രപേർക്ക് മദ്യം കൊടുക്കാം, എത്രകാലത്തേക്ക് കൊടുക്കാം എന്നിങ്ങനെയുള്ള കാര്യങ്ങൾ സർക്കാർ ഒരോ കാലത്തും ഇറക്കുന്ന നിബന്ധനകൾക്ക് അനുസരിച്ച് തീരുമാനിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K