15 May, 2020 01:44:07 PM


കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയും മുത്തശിയും ഷോക്കേറ്റ് മരിച്ചു



മാവേലിക്കര: മാന്നാറിനടുത്ത് ബുധനൂരിൽ വീട്ടമ്മയും മരുമകളും ഷോക്കേറ്റു മരിച്ചു. പടന്നശേരിൽ തങ്കപ്പന്റെ ഭാര്യ ഓമന (65), മകൻ സജിയുടെ ഭാര്യ മഞ്ജു (35) എന്നിവരാണു മരിച്ചത്. വീടിന്റെ പറമ്പിൽ പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയിൽ നിന്നാണു ഷോക്കേറ്റത്. മഞ്ജുവിന്റെ കുട്ടി വൈദ്യുതിക്കമ്പിക്കടുത്തേക്കു പോയപ്പോൾ തടയാൻ പോയ ഓമനയ്ക്കു ഷോക്കേറ്റു. ഓമനയെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് മഞ്ജുവിന് ഷോക്കേറ്റത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K