10 May, 2020 04:23:08 PM


തിരുവനന്തപുരം കാഞ്ഞിരംപാറയില്‍ കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് 2 പേര്‍ക്ക് പരിക്ക്



തിരുവനന്തപുരം: കാഞ്ഞിരംപാറയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് കാര്‍ യാത്രികരായ അമ്മയ്ക്കും മകനും പരിക്ക്. പുളിയറക്കോണം രാധാ ഹൗസില്‍ രാധ (67), മകന്‍ മണികണ്ഠന്‍ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോളനിഭാഗത്ത് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിയോടെ ആയിരുന്നു അപകടം. മണികണ്ഠനാണ് കാര്‍ ഓടിച്ചിരുന്നത്. രാധയെ ആശുപത്രിയില്‍ കാണിച്ചശേഷം തിരികെ വരുമ്പോഴായിരുന്നു അപകടം. 




ഇടിയുടെ ആഘാതത്തില്‍ കാറിന് മുകളിലേക്ക് പോസ്റ്റ് മറിഞ്ഞ് വീണതിനാല്‍ രക്ഷാപ്രവര്‍ത്തനം ശ്രമകരമായി. മണികണ്ഠനെ നാട്ടുകാര്‍ പുറത്തെടുത്തുവെങ്കിലും രാധ ഉള്ളില്‍ കുടുങ്ങിപോയി. ചെങ്കല്‍ചൂളയില്‍ നിന്നും സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘം പോസ്റ്റ് മാറ്റി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് കാര്‍ വെട്ടിപൊളിച്ചാണ് രാധയെ പുറത്തെടുത്തത്. തുടര്‍ന്ന് ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വട്ടിയൂര്‍കാവ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K