10 May, 2020 09:03:12 AM


ല​ക്ഷ​ദ്വീ​പി​ൽ​നി​ന്നു​ള്ള 121 മ​ല​യാ​ളി​ക​ൾ കൊച്ചിയിൽ ക​പ്പ​ലിറങ്ങി; എല്ലാവരും വീടുകളിലേക്ക് മടങ്ങി



കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ൽ​നി​ന്നു​ള്ള മ​ല​യാ​ളി​ക​ളു​മാ​യി ക​പ്പ​ൽ കൊ​ച്ചി​യി​ലെ​ത്തി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ എം.​വി അ​റേ​ബ്യ​ൻ സീ ​എ​ന്ന ക​പ്പ​ലാ​ണ് മ​ല​യാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ച്ച​ത്. 121 യാ​ത്ര​ക്കാ​രാ​ണ് ക​പ്പ​ലി​ലു​ള്ള​ത്. ഇ​വ​ർ ല​ക്ഷ​ദ്വീ​പി​ൽ സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​രും വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ്. ക​പ്പ​ലി​ൽ എ​ത്തി​യ​വ​രെ സ്ക്രീ​നിം​ഗി​ന് വി​ധേ​യ​മാ​ക്കി വീ​ടു​ക​ളി​ലേ​ക്ക് വി​ട്ടു. ല​ക്ഷ​ദ്വീ​പി​ൽ ഇ​തു​വ​രെ കോ​വി​ഡ് കേ​സു​ക​ളി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​വ​രെ സ്ക്രീ​നിം​ഗി​ന് വി​ധേ​യ​മാ​ക്കി വീ​ടു​ക​ളി​ലേ​ക്ക് വി​ട്ട​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K