08 May, 2020 05:55:13 PM


മൂർഖൻ 'കൂളാകാൻ' ഫ്രിഡ്ജിനുള്ളിൽ; വീട്ടമ്മ കടിയേൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്



തൃശൂർ: പച്ചക്കറി എടുക്കാൻ ഫ്രിഡ്ജ് തുറന്നപ്പോൾ ഉള്ളിൽ മൂർഖൻ പാമ്പ്. അന്തിക്കാട് ആലിന് പടിഞ്ഞാറ് വിയ്യത്ത് സനിൽ കുമാറിന്‍റെ വീട്ടിലാണ് സംഭവം. ഉടൻ തന്നെ പാമ്പിനെ വലിച്ചു പുറത്തേക്ക് ഇട്ടു. പെട്ടെന്ന് അത് ഇഴഞ്ഞുപോകുകയും ചെയ്തു.പാമ്പ് എങ്ങനെ ഫ്രിഡ്ജിനുള്ളിൽ എത്തിയെന്ന് അറിയില്ലെന്ന് വീട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം കോളിഫ്ലവർ ഉൾപ്പടെയുള്ള പച്ചക്കറികൾ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു. ഇതിനൊപ്പം പാമ്പും ഉണ്ടായിരുന്നോയെന്നാണ് സംശയം.


ഇന്ന് രാവിലെ പത്തുമണിയോടെയാണ് പാമ്പിനെ ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയത്. വീട്ടമ്മയായ വാണി, ബീറ്റ് റൂട്ട് എടുക്കാൻ ശ്രമിക്കുമ്പോഴാണ് കോളിഫ്ലവറിനിടയിൽ പാമ്പിന്‍റെ വാൽ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ സ്പ്രേ എടുത്തു പാമ്പിന് മുകളിൽ അടിച്ചു. അർദ്ധമയക്കത്തിലായ പാമ്പിനെ വീട്ടമ്മ തന്നെ എടുത്തു വീടിന് പുറത്തേക്ക് ഇട്ടു. ഉടൻ തന്നെ അത് ഇഴഞ്ഞുപോകുകയും ചെയ്തു.



Share this News Now:
  • Google+
Like(s): 4.8K