07 May, 2020 10:36:43 PM


അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് മ​ര​ണം 75,000 കടന്നു; 9,82,393 പേ​ർ ചി​കി​ത്സ​യി​ൽ



വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് 19 ആ​ശ​ങ്ക​ക​ൾ വ​ർ​ധി​ക്കു​ന്നു. ദി​നം​പ്ര​തി അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് മ​ര​ണ​സം​ഖ്യ ഉ​യ​രു​ക​യാ​ണ്. 75,587 പേ​രാ​ണ് ഇ​തു​വ​രെ അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ലോ​ക​ത്ത് ത​ന്നെ കൂ​ടു​തൽ ആ​ളു​ക​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത് അ​മേ​രി​ക്ക​യി​ലാ​ണ്. 12,71,644 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 9,82,393 പേ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. 2,13,664 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്.


അ​മേ​രി​ക്ക​യി​ൽ ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. 26,359 പേ​രാ​ണ് ഇ​വി​ടെ മാ​ത്രം മ​രി​ച്ച​ത്. 337,011 പേ​ർ​ക്ക് ന്യൂ​യോ​ർ​ക്കി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന്യൂ​ജ​ഴ്സി (8,818), മി​ഷി​ഗ​ൻ (4,250), മാ​സ​ച്യു​സെ​റ്റ്സ് (4,420), ഇ​ല്ലി​നോ​യി (2,974), ക​ണ​ക്ടി​ക്ക​ട്ട് (2,718), പെ​ൻ​സി​ൽ​വാ​നി​യ (3,572), ക​ലി​ഫോ​ർ​ണി​യ (2,462) സം​സ്ഥാ​ന​ങ്ങ​ളി​ലും മ​ര​ണം കൂ​ടി​വ​രി​ക​യാ​ണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K