06 May, 2020 12:42:50 AM


കൊച്ചി കു​ന്ന​ത്തു​നാ​ട് ഫ്ലാ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ അ​സം സ്വ​ദേ​ശി മരിച്ചു



കൊച്ചി: കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പാ​ട​ത്തി​ക്ക​ര പി​ണ​ർ​മു​ണ്ട​യി​ൽ ഫ്ലാ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. അ​സം സ്വ​ദേ​ശി അ​സീ​ബു​ൾ റ​ഹ്മാ​നാ​ണ് (20) മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​സം സ്വ​ദേ​ശി റ​ഷീ​ദു​ൾ ഇ​സ്ലാം (19) പ​രി​ക്കേ​റ്റ് എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ആ​റേ​കാ​ലോ‌​ടെ​യാ​യി​രു​ന്നു സം​ഭ​വം.


പൂ​ച്ച​ക്ക​ൽ വി​നോ​ദ് ത​ര​ക​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 'ക്ലേ​സി​സ് ഹൈ​റ്റ്സ്' എ​ന്ന15 നി​ല ഫ്ളാ​റ്റി​ന്‍റെ ആ​റാ​മ​ത്തെ നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മു​റി​യി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന പി​വി​സി പൈ​പ്പു​ക​ൾ, പെ​യി​ന്‍റ്, ക​ട​ലാ​സു​ക​ൾ, തെ​ർ​മോ​ക്കോ​ൾ സീ​ലിം​ഗു​ക​ൾ തു​ട​ങ്ങി​യ​വ​യ്‌​ക്കാ​ണ് തീ​പി​ടി​ച്ച​ത്. പ​ട്ടി​മ​റ്റം, തൃ​ക്കാ​ക്ക​ര അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റു​ക​ൾ സം​ഭ​വ​സ്ഥ​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ൽ ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K