26 April, 2020 08:01:47 PM


വടശേരിക്കരയെ ഹോട്ട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കണം: രാജു ഏബ്രഹാം എംഎല്‍എ



പത്തനംതിട്ട: വടശേരിക്കര പഞ്ചായത്തിനെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കണമെന്ന് രാജു എബ്രഹാം എം എല്‍ എ ആവശ്യപ്പെട്ടു. ഇവിടെയുള്ള അവസാന രോഗിയും രോഗം ഭേദമായി വീട്ടില്‍ പോയി കഴിഞ്ഞു. മറ്റാരും തന്നെ പഞ്ചായത്തില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ ഇല്ല. അതിനാല്‍ പഞ്ചായത്തിനെ ഹോട്ട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയോടും ജില്ലാ കളക്ടറോടും എംഎല്‍എ ആവശ്യപ്പെട്ടു.



Share this News Now:
  • Google+
Like(s): 2.6K