22 April, 2020 05:36:19 PM


കോവിഡ്-19: ചികിത്സയിലായിരുന്ന ചാത്തന്നൂര്‍ സ്വദേശി രോഗമുക്തനായി ആശുപത്രി വിട്ടു



പാലക്കാട്: ജില്ലയില്‍ ഏപ്രില്‍ 13 ന് കോവിഡ് - 19 രോഗബാധ സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന  തൃത്താല - ചാത്തന്നൂര്‍ സ്വദേശി രോഗവിമുക്തനായി ആശുപത്രി വിട്ടതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. രണ്ടു തവണ നടത്തിയ പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ആശുപത്രി വിട്ടത്. ആശുപത്രി വിട്ട ശേഷം തുടര്‍ന്നുള്ള 14 ദിവസം ഹോം ക്വാറന്റൈനില്‍  തുടരാന്‍ ഡി.എം.ഒ നിര്‍ദ്ദേശിച്ചിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 2.6K