21 April, 2020 12:09:46 AM


രണ്ട് പത്തനംതിട്ട സ്വദേശികള്‍ യുഎഇയിൽ മരിച്ചു; ഒരാളുടെ മരണം കോവിഡ് ബാധിച്ച്



പത്തനംതിട്ട: പത്തനംതിട്ട സ്വദേശികളായ 2 പേർ യുഎഇയിൽ മരിച്ചു. ഒരാളുടെ മരണം കോവിഡ് 19 ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. അടൂർ ചന്ദനപ്പള്ളി കുടമുക്ക് കാവിൽ സായൂജ്യ ഭവനിൽ കോശി മത്തായി (ഷാജി -54), തുമ്പമൺ കീരുകുഴി മുട്ടം തടത്തിൽ വിളയിൽ കോശി സക്കറിയ (മനോജ്‌ -51) എന്നിവരാണ് മരിച്ചത്.


കോശി മത്തായി ഒരു മാസമായി റാസൽഖൈമയിലെ സഖർ ആശുപത്രിയിൽ ക്യാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്നു. തുടർചികിത്സക്ക് നാട്ടിലേക്കു പോരാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുമ്പോഴാണ് മരണം. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോരാനുള്ള ശ്രമം ആരംഭിച്ചു.


ഇന്ന് ദുബായിൽ കോവിഡ് മരണം സ്ഥിരീകരിച്ച 2 മലയാളികളിൽ ഒരാൾ കോശി സക്കറിയ ആണ്. ദുബായിലെ ഇറാനിയൻ ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം. ഷാർജ അൽവാദയിൽ ഭാര്യയും മകളുമായി താമസിക്കുകയായിരുന്നു. 

അടൂർ, അങ്ങാടിക്കൽ പുത്തൻവിളയിൽ തോമസ് ജോൺ എന്ന രാജു (60) സൗദി അറേബ്യയിലെ അൽക്കോബാറിൽ കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. എന്നാൽ മരണകാരണം വ്യക്തമല്ല.



Share this News Now:
  • Google+
Like(s): 3.7K