20 April, 2020 03:07:10 PM


പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ യൂത്ത് കോണ്‍ഗ്രസ് പ്ര​തി​ഷേ​ധം; പ്രവര്‍ത്തകര്‍ അറസ്റ്റില്‍



തൃശൂര്‍: ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച ദേ​ശീ​യ​പാ​ത​യി​ലെ ടോ​ൾ​പി​രി​വ് പു​നഃ​രാ​രം​ഭി​ച്ച​തോ​ടെ പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ യൂ​ത്ത് കോ​ൺ​​ഗ്ര​സ് പ്ര​തി​ഷേ​ധം. പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നു ടോ​ൾ പി​രി​വ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ദേ​ശീ​യ പൊ​തു​ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പി​രി​വ് വീ​ണ്ടും തു​ട​ങ്ങി​യ​ത്. ടോ​ൾ​പി​രി​വ് ആ​രം​ഭി​ക്കാ​നു​ള്ള തീ​രു​മാ​നം സാ​ധാ​ര​ണ യാ​ത്ര​ക്കാ​ർ​ക്കു വ​ലി​യ തി​രി​ച്ച​ടി​യാ​കു​മെ​ന്നാണ് വി​ല​യി​രു​ത്ത​ല്‍.


നേ​ര​ത്തേ കോ​വി​ഡ് 19 വൈ​റ​സ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ ന​ട​പ്പാ​ക്കി​യി​ട്ടും തു​ട​ർ​ന്ന ടോ​ൾ​പി​രി​വ് മാ​ർ​ച്ച് 24 നാ​ണ് ക​ള​ക്ട​ർ ഇ​ട​പെ​ട്ട് നി​ർ​ത്തി​വ​ച്ച​ത്. ദി​വ​സേ​ന ല​ക്ഷ​ങ്ങ​ൾ വി​നി​മ​യം ന​ട​ത്തു​ന്ന ടോ​ൾ​പി​രി​വ് വൈ​റ​സ് വ്യാ​പ​ന​ത്തി​നി​ട​യാ​ക്കു​മെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു തീ​രു​മാ​നം. രാ​ജ്യ​ത്ത് ലോ​ക്ക് ഡൗ​ണ്‍ മേ​യ് മൂ​ന്നു​വ​രെ​യാ​ണു പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 



Share this News Now:
  • Google+
Like(s): 2.6K