19 April, 2020 10:03:30 PM


കോഴിക്കോട് റൂറല്‍ ജില്ലയില്‍ 1289 കേസുകള്‍; 3358 വാഹനങ്ങള്‍ പിടിച്ചെടുത്തു



കോഴിക്കോട്: കോവിഡ് 19  ലോക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് കോഴിക്കോട് റൂറല്‍ ജില്ലയില്‍ ഇതിനകം 1973 പേര്‍ക്കെതിരെ 1289 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 3358 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി ജില്ലാ പൊലീസ് മേധാവി (റൂറല്‍) ഡോ.എ ശ്രീനിവാസ് അറിയിച്ചു. ഈ കാലയളവില്‍ 51 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 20 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.



Share this News Now:
  • Google+
Like(s): 2.6K