17 April, 2020 10:37:48 PM


നെടുമുടിയില്‍ വള്ളം മറിഞ്ഞ് റേഷന്‍ കടകളിലേക്ക് കൊണ്ടുപോയ 7500 കിലോ അരി നനഞ്ഞു



ആ​ല​പ്പു​ഴ: ത​ക​ഴി​യി​ലെ ഗോ​ഡൗ​ണി​ല്‍ നി​ന്ന് കൈ​ന​ക​രി​യി​ലെ റേ​ഷ​ന്‍ ക​ട​ക​ളി​ലേ​ക്ക് അ​രി​യു​മാ​യി പോ​യ വ​ള്ളം മു​ങ്ങി. വള്ളത്തില്‍ ഉണ്ടായിരുന്ന 7,500 കി​ലോയോളം അ​രി ന​ന​ഞ്ഞു​പോ​യി. 15,000 കി​ലോ അ​രി​യാ​ണ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്  സമീപത്തുള്ള മണപ്ര പാലത്തിനു താഴെവച്ചാണ് വള്ളം മുങ്ങിയത്. പാലം  നിർമ്മിച്ചപ്പോൾ സ്ഥാപിച്ച മുട്ടിൽ വള്ളം ഇടിച്ചാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് സപ്ലൈകോ ഓഫീസിലെജീവനക്കാർ സ്ഥലത്തെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K