17 April, 2020 08:35:35 PM


നടുറോഡിൽ വീട്ടമ്മയെ ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായ പ്രതി റിമാന്‍ഡില്‍



കൊട്ടാരക്കര: നടുറോഡിൽ വീട്ടമ്മയെ അപമാനിക്കാൻ ശ്രമിക്കുകയും  ഉപദ്രവിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. ഏരൂർ  ആലഞ്ചചേരി അഖില്‍ ഭവനിനിൽ പ്രസാദിനെ (51)യാണ് ഏരൂർ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ  പാൽ സൊസൈറ്റിയിലേക്കു പോയപ്പോഴാണ് വീട്ടമ്മയെ അനിൽകുമാർ റോഡിൽ വച്ച് അപമാനിക്കാൻ ശ്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്തത്.


മുൻവൈരാഗ്യത്തെത്തുടർന്നുള്ള പ്രതിയുടെ അക്രമത്തെതുടര്‍ന്ന് വീട്ടമ്മ നിലവിളിച്ചത് കേട്ട് ഓടികൂടിയ നാട്ടുകാരാണ്  ഇവരെ രക്ഷിച്ചത്. വീട്ടമ്മ ഏരൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാട്ടുകാരുടെ കൂടി മൊഴി രേഖപ്പെടുത്തിയ പോലീസ്  കേസെടുത്തു. വീടിനു സമീപത്തുനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ  പ്രതിയെ റിമാൻഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K