17 April, 2020 12:45:33 PM


ലോക്ഡൗണിനിടെ യുവാക്കള്‍ സംഘം ചേരുന്നതറിഞ്ഞ് എത്തി; കണ്ടത് കഞ്ചാവ് തോട്ടം



കൊടുങ്ങല്ലൂര്‍: ലോക് ഡൌണിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ യുവാക്കള്‍ സംഘം ചേരുന്നത് അറിഞ്ഞ് എത്തിയ എക്സൈസ് അധികൃതര്‍ ഞെട്ടി. കൊടുങ്ങല്ലൂർ എറിയാട് ഐ.എച്ച്.ആർ.ഡി കോളേജ് റോഡിൽ ആളൊഴിഞ്ഞ പറമ്പിലെത്തിയ ഉദ്യോഗസ്ഥര്‍ക്ക് കാണാനായത് കഞ്ചാവ് കൃഷി. 56 കഞ്ചാവ് ചെടികളാണ് എക്സൈസ് സംഘം ഇവിടെനിന്നും കണ്ടെത്തി നശിപ്പിച്ചത്.   കൊവിഡ് 19 ഭീതിയിൽ മദ്യശാലകൾ അടച്ചതോടെ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ വ്യാപനം വർധിക്കാൻ സാധ്യതയുള്ളതായി എക്സൈസിന് സൂചന ലഭിച്ചിരുന്നു. ഇതിനിടെ ഈ ഭാഗത്ത് യുവാക്കള്‍ സ്ഥിരമായി തമ്പടിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ പിഎമ്മിന്റെ നേത്യത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.



Share this News Now:
  • Google+
Like(s): 5.5K