16 April, 2020 01:00:39 AM


മല്ലപ്പള്ളിയില്‍ വീട്ടില്‍ ചാരായം വാറ്റി വില്‍പ്പന നടത്തുന്ന സംഘം പിടിയില്‍



മല്ലപ്പള്ളി: സ്വന്തമായി ചാരായം വാറ്റി വില്‍പ്പന നടത്തിവന്ന സംഘം പിടിയില്‍. കല്ലൂപ്പാറ കറുത്തവടശേരിക്കടവ്‌ കല്ലുകുഴിയില്‍ ജെയിംസ്‌ (43), പുറമറ്റം മുണ്ടമല പുല്ലേലില്‍ രാജു (58) എന്നിവരെയാണ്‌ ജെയിംസിന്റെ വീടിന്റ പുറക്‌ വശത്ത്‌ നിന്ന്‌ ചാരായം വാറ്റിക്കൊണ്ടിരുന്നപ്പോള്‍ പിടികൂടിയത്‌. സ്‌ഥലത്ത്‌ നിന്ന്‌ വാറ്റുപകരണങ്ങളും 30 ലിറ്ററോളം കോടയും ഒന്നര ലിറ്റര്‍ ചാരായവും പിടിച്ചെടുത്തിട്ടുണ്ട്‌. 


ഡിവൈ.എസ്‌.പി. ജെ. ഉമേഷ്‌ കുമാറിന്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കീഴ്‌വായ്‌പൂര്‌ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ സി.റ്റി. സഞ്‌ജയുടെ നേതൃത്വത്തില്‍ എസ്‌.ഐമാരായ ആദര്‍ശ്‌. ബി.എസ്‌, സോമനാഥന്‍ നായര്‍ എന്നിവരടങ്ങിയ സംഘമാണ്‌ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടുകൂടി പ്രതികളെ പിടികൂടിയത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K