14 April, 2020 07:44:51 PM


ചാത്തങ്ങോട്ടുപുറം സ്കൂളിൻ്റെ എൽ എസ് എസ് ഓൺലൈൻ പരിശീലനത്തിനു വൻ പ്രതികരണം



മലപ്പുറം: വണ്ടൂർ വിദ്യാഭ്യാസ ഉപജില്ലയിലെ ചാത്തങ്ങോട്ടുപുറം യുഎംഎ എൽ പി സ്കൂൾ എൽഎസ്എസ് കുട്ടികൾക്കായി നടത്തുന്ന ഓൺലൈൻ പരിശീലനത്തിനു മികച്ച പ്രതികരണം. നേരത്തേ 2019 ഡിസംബർ മൂന്ന് മുതൽ 2020 ഫെബ്രുവരി 27 വരെ തുടർച്ചയായി 88 ദിവസം  ഗൂഗിൾ ഫോം ഉപയോഗിച്ച് സ്കൂൾ ബ്ലോഗ് വഴി കുട്ടികൾക്കായി നടത്തിയ പരിശീലനത്തിന് പ്രതിദിനം 15,000 ൽപ്പരം പ്രതികരണങ്ങളാണ് ഉണ്ടായിരുന്നത്.


ഓരോ ദിവസവും. എൽ എസ് എസ് പരീക്ഷക്ക് എല്ലാ വിഷയത്തിലും  പരിശീലനത്തിൽ ഉൾപ്പെട്ട ചോദ്യങ്ങളായിരുന്നു വന്നിരുന്നത് . ഈ കാലയളവിൽ ബ്ലോഗിന് 20 ലക്ഷത്തിലധികം സന്ദർശകരും ഉണ്ടായിരുന്നുവെന്ന് പ്രധാനാധ്യാപിക അഞ്ജു എസ് രാജ അറിയിച്ചു. ഇപ്പോൾ ലോക് ഡൗൺ മധ്യവേനൽ അവധിക്കാലത്തും എല്ലാദിവസവും കുട്ടികൾക്കായി ഗൂഗിൾ ഫോം ഉപയോഗിച്ച് ഓൺലൈൻ ക്വിസ് നടത്തുന്നു.


അധ്യാപകൻ പി. കെ.അരുൺ ആണ് ഓൺലൈൻ പരിശീലനത്തിൻ്റെ ഏകോപനം നിർവഹിക്കുന്നത്. ഇതുവരെ ചെയ്ത ചോദ്യങ്ങളുടെ ലിങ്കുകളും www.chathangottupuram.blogpost.com എന്ന സ്കൂൾ ബ്ലോഗിൽ ലഭ്യമാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K