14 April, 2020 03:11:15 AM


ചെട്ടികുളങ്ങരയിൽ പട്ടികൂട്ടിൽ സൂക്ഷിച്ചിരുന്ന ചാരായവും കോടയും പിടികൂടി: ഒരാള്‍ അറസ്‌റ്റില്‍




കായംകുളം: രണ്ടു ലിറ്റര്‍ ചാരായവും 50 ലിറ്റര്‍ കോടയുമായി യുവാവ്‌ അറസ്‌റ്റില്‍. ചെട്ടികുളങ്ങര ഈരേഴ തെക്ക്‌ രാജേഷ്‌ ഭവനത്തില്‍ രാജേഷിനെയാണ്‌ എസ്‌.ഐ ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്‌. ഇയാളുടെ വീടിനോട്‌ ചേര്‍ന്ന പട്ടിക്കൂട്ടിലാണ്‌ കോടയും വാറ്റുചാരായവും ഒളിപ്പിച്ചിരുന്നത്‌. വീടിനോട്‌ ചേര്‍ന്നുളള കടയുടെ മറവിലാണ്‌ ചാരായം കച്ചവടം ചെയ്‌തിരുന്നത്‌.


പോലീസ്‌ എത്തിയപ്പോള്‍ പട്ടിയെ തുറന്ന്‌ വിട്ടിട്ട്‌ വീടിനുള്ളില്‍ ഒളിച്ച ഇയാളെ ബലപ്രയോഗത്തിലൂടെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. റേഞ്ച്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ എസ്‌.അനീര്‍ഷയുടെ നേതൃത്വത്തില്‍ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ പുതുപ്പള്ളി റോഡില്‍ മുട്ടേല്‍ പാലത്തിന്‌ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും 50 ലിറ്റര്‍ കോട കണ്ടെത്തി നശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K