13 April, 2020 07:26:55 PM


അകാലത്തില്‍ പൊലിഞ്ഞ ബൈജുവിനെ മറക്കാതെ തൃശൂര്‍ ജില്ലാ കളക്ടർ



തൃശൂര്‍: 2019 ലെ പ്രളയത്തിൽ 11 കെവി തകർന്ന ടവർ നന്നാക്കുന്നതിനിടെ മുങ്ങിമരിച്ച കെഎസ്ഇബി സബ് എഞ്ചിനീയർ ബൈജുവിന്റെ കുടുംബത്തിന് ഈസ്റ്റർ-വിഷു സഹായങ്ങൾ എത്തിച്ച് ജില്ലാ കളക്ടർ എസ് ഷാനവാസ്. 2019ലെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെയായിരുന്നു ബൈജുവിന്റെ വിയോഗം. കെഎസ്ഇബി എൻജിനീയറായിരുന്ന ബൈജു തോണിയിൽ ട്രാൻസ്‌ഫോർമറിന്റെ അറ്റകുറ്റപ്പണികൾക്കായി പോകുമ്പോൾ തോണി മറിഞ്ഞാണ് അപകടമുണ്ടായത്. ചാവക്കാട് തഹസിൽദാർ സി എസ് രാജേഷ് മുഖാന്തിരമാണ് ജില്ലാ കളക്ടർ ബൈജുവിന്റെ കുടുംബത്തിന് സഹായമെത്തിച്ചത്. വാടാനപ്പള്ളിയിലെ ബൈജുവിന്റെ വീട്ടിൽ കുടുംബാഗങ്ങൾക്ക് ഈസ്റ്റർ, വിഷു ആഘോഷിക്കാനുള്ള അവശ്യ വസ്തുക്കൾ എത്തിച്ചു നൽകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K