13 April, 2020 02:22:13 PM


ഭക്ഷണം വാങ്ങാൻ നിന്നവർക്കിടയിലേക്ക് വാൻ പാഞ്ഞുകയറി അ‌ഞ്ചുപേർക്ക് പരിക്ക്



കൊച്ചി: എറണാകുളം നോർത്തിൽ കമ്മ്യൂണിറ്റി കിച്ചനിൽ നിന്ന് വിതരണം ചെയ്യുന്ന ഭക്ഷണം വാങ്ങാൻ കാത്തുനിന്നവർക്ക് ഇടയിലേക്ക് മിനി വാൻ പാഞ്ഞുകയറി അഞ്ചുപേർക്ക് പരിക്ക്. പരിക്കേറ്റവരെ എറണാകുളം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ മൂന്നുപേർ തമിഴ്നാട് സ്വദേശികളാണ്. ഒരാൾ ഉത്തരേന്ത്യക്കാരനും.


ഉച്ചയ്ക്ക് പ്രാദേശിക കമ്മ്യൂണിറ്റി കിച്ചനിൽ നിന്ന് വിതരണം ചെയ്യുന്ന ഭക്ഷണം വാങ്ങാനായി എത്തിയവരായിരുന്നു ഇവരെന്നാണ് വിവരം. ഉച്ചയ്ക്ക് പന്ത്രണ്ടോടെ ടൗൺ ഹാളിനു മുന്നിലാണ് അപകടമുണ്ടായത്. നോർത്ത് പാലം ഇറങ്ങിവന്ന വാൻ നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അമിതവേഗത്തിലായിരുന്ന വാഹനം സമീപത്തെ മരത്തിലിടിച്ചാണ് നിന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K