11 April, 2020 02:10:58 PM


നി​രീ​ക്ഷ​ണ​ത്തി​ലിരിക്കെ മ​രി​ച്ച​ തിരുവല്ല സ്വദേശിക്ക് കോവിഡ് ബാ​ധ ​ ഇല്ലായിരുന്നു എന്ന് സ്ഥി​രീ​ക​ര​ണം


തിരുവ​ല്ല: കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മ​രി​ച്ച​യാ​ൾ​ക്ക് വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​ര​ണം. പൊ​ടി​യാ​ടി സ്വ​ദേ​ശി വി​ജ​യ​കു​മാ​റി​ന്‍റെ (62) മ​ര​ണം കോ​വി​ഡ് മൂ​ല​മ​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി. ഇ​ന്നാ​ണ് പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് സ്ഥി​രീ​ക​ര​ണം.


ഭാ​ര്യ​യ്ക്കും മ​ക​ൾ​ക്കു​മൊ​പ്പം അ​ഹ​മ്മ​ദാ​ബാ​ദി​ലാ​യി​രു​ന്ന വി​ജ​യ​കു​മാ​ർ മാ​ർ​ച്ച് 23-ന് ​വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം നി​രീ​ക്ഷ​ണ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. പ്ര​മേ​ഹ​ബാ​ധി​ത​നാ​യ ഇ​ദ്ദേ​ഹ​ത്തെ നെ​ഞ്ചു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ ര​ക്ഷി​ക്കാ​നാ​യി​ല്ല.



Share this News Now:
  • Google+
Like(s): 2.6K